———

SURAH 109

الكافرون

Al-Kafirun • 6 ആയത്ത് • Meccan

കൂടുതൽ വിശദമായ തഫ്സീർ വേണോ? അമാനി തഫ്സീർ (external site) നോക്കാം.

അറബി വലുപ്പം
മലയാളം വലുപ്പം
ആവർത്തനം

بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ قُلْ يَٰٓأَيُّهَا ٱلْكَٰفِرُونَ ﴿1﴾

(നബിയേ,) പറയുക: അവിശ്വാസികളേ,

لَآ أَعْبُدُ مَا تَعْبُدُونَ ﴿2﴾

നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.

وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ ﴿3﴾

ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.

وَلَآ أَنَا۠ عَابِدٌۭ مَّا عَبَدتُّمْ ﴿4﴾

നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.

وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ ﴿5﴾

ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.

لَكُمْ دِينُكُمْ وَلِىَ دِينِ ﴿6﴾

നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.